school quiz

school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .

13 May 2018


 ക്ലാസില്‍ വന്ന അതിഥി കുട്ടികള്‍ക്ക് കൗതുകമായപ്പോള്‍
 മീന്‍കുട്ടയില്‍ നിന്ന് കിട്ടിയ സമ്മാനം

കടലിൽ കാണപ്പെടുന്ന ഒരു ജീവിയാണ് നീരാളി .നീരാളികളുടെ ശരീരത്തിൽ എല്ലുകളില്ല. ഇതാണു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇതിനു ശരീരം ചെറുതാക്കി വളരെ ചെറിയ സ്ഥലത്തു കൂടി ഞെരുങ്ങിക്കയറാൻ കഴിയും. നീരാളിക്ക് രണ്ടു വലിയ കണ്ണുകളുണ്ടാകും. ഇതിനു പ്രധാനമായും എട്ടു കൈകളുണ്ട്, ഒരു കൈ നഷ്ട്പ്പെട്ടാൽ ആ സ്ഥാനത്ത് പുതിയ ഒന്ന് വളർന്നുവരും. കൈകൾ ഉപയോഗിച്ചാണ് നീരാളികൾ സഞ്ചരിക്കുന്നതും ഇരപിടിക്കുന്നതും .ഇവയുടെ പ്രധാന ഇരകൾ ഞണ്ടുകളും നത്തക്കാ കക്കകളുമാണ്. ഏറ്റവും വലിയ നീരാളിക്ക് 20 അടിയിലേറെ വലിപ്പമുണ്ട്. ഏറ്റവും ചെറിയ നീരാളിക്ക് ഒരിഞ്ചിൽ താഴെ വലിപ്പമേയുള്ളൂ. ഒരു പെൺനീരാളി ഒറ്റ തവണ ഒരു ലക്ഷത്തിലേറെ മുട്ടകളിടുന്നു. ഈ മുട്ടകളുടെ സംരക്ഷണ ചുമതലയും പെൺനീരാളിക്കാണ്. നീരാളിക്ക് മൂന്ന് ഹൃദയങ്ങളുണ്ട്.

No comments:

Post a Comment