school quiz

school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .

Showing posts with label കളിപ്പെട്ടി. Show all posts
Showing posts with label കളിപ്പെട്ടി. Show all posts

20 April 2019

ഓപ്പണ്‍ ഷോട്ട് വിഡിയോ എഡിറ്റർ ഹെൽപ്പ് ഫയൽ

കളിപ്പെട്ടിയില്‍ ലഭ്യമായ ലഭ്യമായ വീഡിയോ എഡിറ്റർ  സോഫ്റ്റ് വെയറാണ് ഓപ്പണ്‍ ഷോട്ട് വിഡിയോ എഡിറ്റർ. വിഡിയോ എഡിറ്റിംഗിനുള്ള / വിഡിയോ നിര്ർമ്മാണത്തിനുള്ള ഏറ്റവും ലളിതമായ സ്വതന്ത്ര സോഫ്റ്റ് വെയറാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യൂ...

https://4uhelp.blogspot.com/2018/05/blog-post_3.html

30 May 2018

കളിപ്പെട്ടി - ഉബുണ്ടു- ചില കാര്യങ്ങള്‍

പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയന്‍ ആധാരമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് Ubuntu.ഉബുണ്ടുവിന്റെ പുതിയ പതിപ്പുകള്‍ എല്ലാ ആറുമാസവും പുറത്തിറങ്ങുന്നു. അതിനു ശേഷം 18 മാസം ആ പതിപ്പിന്‌ സഹായങ്ങളും ലഭ്യമാണ്‌.എൽ.ടി.എസ് (LTS - Long Term Support) എന്നറിയപ്പെടുന്ന പതിപ്പുകൾ രണ്ട് വർഷം കൂടുമ്പോൾ പുറത്തിറങ്ങുന്നു.ഇത്തരം പതിപ്പുകളുടെ ഡെസ്ക്‌ടോപ്പ് പതിപ്പുകൾക്ക് 3 വർഷവും, സെർവർ പതിപ്പുകൾക്ക് 5 വർഷവും ഔദ്യോഗിക സഹായം ലഭ്യമാണ് . ലളിതമായ ഇൻസ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടർച്ചയായി നവീകരിക്കുന്ന, സ്ഥിരതയുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു . ഇപ്പോള്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്ന കളിപ്പെട്ടി ഐടി@സ്കൂള്‍ കസ്റ്റമൈസ് ചെയ്തെടുത്ത ഉബുണ്ടുവാണ്. ഉബുണ്ടുവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഈപേജില്‍ പ്രതിപാദിക്കുന്നത്. നിങ്ങളുടെ അഭിപ്രാങ്ങളും നിര്‍ദ്ദേശങ്ങളും ഇതിലേക്കായി ക്ഷണിച്ചു കൊള്ളുന്നു.

കളിപ്പെട്ടിയെക്കുറിച്ച് കൂടുതലായറിയാനും ഹെല്‍പ്പ് ഫയലിനും  ഇവിടെ ക്ലിക്ക് ചെയ്യുക