ഹയർ സെക്കൻഡറി പ്ലസ് വൺ ഒന്നാം അലോട്ട്മെന്റ് ഫലം മെയ് 24 ന് പ്രസിദ്ധീകരിക്കും
ആദ്യ അലോട്ട്മെന്റ് ലഭിച്ചവർക്ക് മേയ് 24 മുതൽ മെയ് 27 വൈകിട്ട് 4 വരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം നേടാം.
ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ സ്ഥിരപ്രവേശനം നേടണം. ഒന്നാം ഓപ്ഷൻ തന്നെ ലഭിക്കാത്തവർക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസ് അടയ്‌ക്കേണ്ടതില്ല. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല
അഡ്മിഷൻ പോർട്ടലിൽ നിന്നും ലഭിക്കുന്ന 2 പേജുള്ള അലോട്ട്മെന്റ് സ്ലിപ്, അപേക്ഷയിൽ അവകാശപ്പെട്ട രേഖകളുടെയെല്ലാം അസൽ, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് കിട്ടാത്തവർ ഓൺലൈനിൽ നിന്ന് ലഭിക്ക അസൽ ന മാർക്ക് ലിസ്റ്റ് നൽകിയാൽ മതിയാകും),ടി.സി, കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ബോണസ് പോയിന്റ് ലഭിക്കാനായി നൽകിയ രേഖകൾ എന്നിവയുടെയെല്ലാം അസൽ പ്രവേശന സമയത്ത് ഹാജരാക്കണം.
No comments:
Post a Comment