school quiz

school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .

28 September 2019

പാഠം ഒന്ന് പാടത്തേക്ക്

                    'പാടാ' നുഭവം പഠനാനുഭവം ആക്കി
                    (എം എൽ പി സ്കൂള്‍ കരിപ്പൂർ ചിറയിൽ )

    കാരക്കാട്ടുപറമ്പ് : നെൽച്ചെടിയെ നെല്‍മരം ആക്കിയ കുട്ടികൾക്ക് കണ്ടുംകേട്ടും കൃഷിയറിവുകൾ മനസ്സിലാക്കുന്നതിനായി 'പാഠം ഒന്ന് പാടത്തേക്ക് 'പദ്ധതിയുമായി ബന്ധപ്പെട്ട് 26/ 9 /2019 എം എൽ പി സ്കൂള്‍ കരിപ്പൂർ ചിറയിൽ സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് ചെർളപ്പാടത്തെ വിവിധ കൃഷികൾ,തോട് തുടങ്ങിയവ സന്ദർശിച്ചു.

       കുട്ടികളുടെ വിവിധ ചോദ്യങ്ങൾക്ക് മികച്ച കർഷകരായ മമ്മോക്കര്‍, മുഹമ്മദ് കുട്ടി, കണ്ണൻകുട്ടി തുടങ്ങിയവർ രസകരമായി ഉത്തരം നൽകി പ്രളയം കവർന്നെടുത്ത അവരുടെ കൃഷി കുട്ടികൾക്കും സങ്കടമായി.

                             പാലൂട്ടിപ്പോറ്റുന്നു നമ്മെയെല്ലാം
                             പാവങ്ങളാകുമീക്കർഷകൻമാര്‍

വരികളുടെ പൊരുള്‍ അറിയും വിധം നമ്മുടെ കാർഷിക സംസ്കാരവും നെല്ലിന്റെ ജന്മദിനത്തിൽ അവർ നേരിട്ടറിഞ്ഞതോടൊപ്പം അവ സംരക്ഷിക്കേണ്ടതാണ് കുട്ടികൾക്ക് ബോധ്യമായി.
















No comments:

Post a Comment