school quiz

school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .

25 April 2015

ആശംസകള്‍................ ആശംസകള്‍................





ഞങ്ങള‌‌ുടെ ശരീഫിന്,
                                സ്‌ക‌ൂളിന് മനോഹരമായ ലോഗോ തയ്യാറാക്കിത്തന്ന ഞങ്ങള‌‌ുടെ പ‌ൂര്‍വ്വ വിദ്യാര്‍ത്ഥി ശെരീഫിന് എല്ലാ വിധ ഭാവ‌ുകങ്ങള‍ും നേര‌ുന്ന‌ു. കലാരംഗത്ത് ക‌ൂട‌ുതല്‍‍ ശോഭിക്കട്ടെ എന്നാശംസിക്ക‌ുന്ന‌ു.
                                                                                       Hm and Staff
                                                                                       A.M.L.P.S.KARIPPUR CHIRAYIL

14 April 2015

സ്‍ക‌ൂള്‍ വാര്‍ഷികം 2014-15 ലോഗോ പ്രകാശനം


വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്‌ക‌ൂള്‍ ലോഗോ വാര്‍ഡ് മെമ്പര്‍ ചെമ്പാന്‍ നൌഷാദ് സ്റ്റാഫ് സെക്രട്ടറി ടി.പി. അസൈന്‍ മാസ്റ്റര്‍ക്ക് നല്‍കി ലോഗോ പ്രകാശനം ചെയ്യ‌ുന്ന‌ു.



സ്‍ക‌ൂള്‍ വാര്‍ഷികം 2014-15 ബ്ലോഗ് പ്രകാശനം


വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്‌ക‌ൂള്‍ ബ്ലോഗ് പ്രൊജക്‌ടറിന്റെ സഹായത്തോടെ പി.ടി.എ പ്രസിഡന്റ് അബ്‌ദ‌ുല്‍ സലാം  ബ്ലോഗ് പ്രകാശനം ചെയ്യ‌ുന്ന‌ു.


സ്‍ക‌ൂള്‍ വാര്‍ഷികം 2014-15


രണ്ട് ദിവസം നീണ്ട് നില്‍ക്ക‌ുന്ന സ്‌ക‌ൂള്‍ വാര്‍ഷികത്തിന് 08/04/2015 ന് തിരശ്ശീല ഉയര്‍ന്ന‍ു. പ്രാര്‍ത്ഥനയ്ക്ക് ശേഷം വിവിധ പരിപാടികള്‍ ഒന്നൊന്നായി വേദിയില്‍ അരങ്ങേറി. കോല്‍ക്കളി, മോണോ ആക്ട് , ഡാന്‍സ്, ഫ്യൂഷന്‍, റോള്‍പ്ലേ, ദഫ്‌മുട്ട് ത‌ുടങ്ങിയ അനേകം മേക്കപ്പ് ഇനങ്ങളും, വിവിധ ഭാഷയില‌ുള്ള പാട്ട‌ുക‌ള‌ും വേദിയില്‍ അരങ്ങേറിയിര‌ുന്ന‌ു.




നിറ‍ഞ്ഞൊഴ‌ുക‌ുന്ന കാണികളെ സാക്ഷിയാക്കി കലാപരിപാടികള്‍ അവതരിപ്പിക്ക‌ുന്ന‌ു.















സബ്‌ജില്ലാ കലാമേളയില്‍ സെക്കന്റ് പ്രൈസ‌ും എ ഗ്രേ‍‍ഡ‌ും നേടിയ മാപ്പിളപ്പാട്ട് ... ഇജ്‌ലാന്‍




6 April 2015

സ്‌ക‌ൂള്‍തല മെട്രിക് മേള

മെട്രിക് അളവ‌ുകള‌ുമായി ബന്ധപ്പെട്ട് 3,4 ക്ലാസുകളില്‍ ക‍ുട്ടികളില്‍ നേടേ​ണ്ട‌ുന്ന ആശയങ്ങള്‍ പഠനനേട്ടങ്ങള്‍ എന്നിവ ആര്‍ജ്ജിക്ക‌ുന്നതിന‌ും മെട്രിക് അളവ‌ുകള‌ുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ നിര്‍മിക്കാന‌ും കൈകാര്യം ചെയ്യാന‍‌ുമ‌ുള്ള ശേഷി ഉറപ്പിക്ക‌ുന്നതിനായ‌ുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ 09/02/2015 , 10/02/2015 തിയ്യതികളിലായി സ്‌ക‌ൂളില്‍ വെച്ച് സംഘടിപ്പിച്ച‌ു.