school quiz

school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .

1 November 2018

കേരളത്തിന്റെ ജൻമദിനം ആഘോഷിച്ചു.

കേരളത്തിന്റെ 62-ാം ജൻമദിനം ആഘോഷിച്ചു.
കരിപ്പൂർ ചിറയില്‍ : പരിസ്ഥിയെ അറിഞ്ഞു കൊണ്ട് ഓരോ കുട്ടിയും വളരണം എന്ന സന്ദേശം ഉൾക്കൊള്ളുന്നതിനു വേണ്ടി കടലാസ് കൊണ്ടുള്ള വിത്തു പേന സ് കൂള്‍ ലീഡര്‍ക്ക് വിതരണം ചെയ്തു കൊണ്ട് കരിപ്പൂർ ചിറയിൽ എ.എം .എൽ .പി. സ്കൂളിലെ കേരളപ്പിറവി ദിനാഘോഷം ഹെഡ്മാസ്റ്റർ മുഹമ്മദ് ബാബു ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ വെച്ച് ഭാഷാപ്രതിജ്ഞയെടുത്തതിനു ശേഷം പതിപ്പുകൾ, ചിത്രങ്ങൾ ,കാർട്ടൂൺ തുടങ്ങിയ രചനകൾ കുട്ടികൾ പ്രദർശിപ്പിച്ചു.കേരള സൗന്ദര്യം ,സംസ്കാരം എന്നിവ ഉൾക്കൊള്ളുന്ന ഗാനങ്ങളും കവിതകളും അസംബ്ലിയിൽ വെച്ച് ആലപിച്ചു.
കടലാസ് കൊണ്ടുള്ള വിത്തു പേന സ് കൂള്‍ ലീഡര്‍ക്ക് വിതരണം ചെയ്തു ഹെഡ്മാസ്റ്റർ മുഹമ്മദ് ബാബു ഉദ്ഘാടനം ചെയ്തു
കുട്ടികള്‍ അസംബ്ളിയില്‍
കടലാസ് പേനയോടൊപ്പം കുട്ടികളും

കുട്ടികളും സൃഷ്ടികളും

കുട്ടികളും സൃഷ്ടികളും


കുട്ടികളും സൃഷ്ടികളും ആകാശദൃശ്യം

29 September 2018

Teachers Day Special



കുട്ടികള്‍ തയ്യാറാക്കിയ ആശംസാ കാര്‍ഡുകളുമായി


15 September 2018

പൂന്തോട്ടവും പൂക്കളും



Election ദൃശ്യങ്ങള്‍ 2018

ഞങ്ങളാ‍ രണ്ടിലെ സ്ഥാനാര്‍ത്ഥികള്‍

പോസ്റ്ററൊട്ടിക്കുന്ന തിരക്കില്‍

ശെരിക്കും ഒട്ടിക്ക്

പ്രചരണ ചൂടില്‍

വരിക്ക് നിന്നോളൂ....

ഞങ്ങളും കുട്ടിപ്പോലീസ്

വരി നിയന്ത്രിക്കാന്‍ ഞങ്ങളും

തെര‍ഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മഷി പുരട്ടുന്നു.

ബാലറ്റ് ബോക്സിലേക്ക്

വോട്ട് ചെയ്തിറങ്ങിയ കുട്ടി മഷി കാണിക്കുന്നു.

വോട്ട് ചെയ്തിറങ്ങിയ കുട്ടി മഷി കാണിക്കുന്നു.

പ്രവേശനോത്സവം 2018-19

നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് ഹെഡ്മാസ്റ്റര്‍ ബാബുസര്‍ സംസാരിക്കുന്നു.

അദ്ധ്യക്ഷം വഹിച്ചുകൊണ്ട് പി.ടി.എ പ്രസിഡന്റ് സി.കെ അഹമ്മദ് സംസാരിക്കുന്നു.
പള്ളിക്കല്‍ പ‍ഞ്ചായത്ത് വാര്‍‍‍‍ഡ് മെമ്പര്‍ ശ്രീമതി വഹീദ സംസാരിക്കുന്നു.
സ്റ്റാഫ് സെക്രട്ടറി ടി.പി. അസൈന്‍മാസ്റ്റര്‍ നന്ദി പറഞ്ഞു.


പഠനോപകരണ കിറ്റ് വിതരണം വാര്‍‍‍‍ഡ് മെമ്പര്‍ ശ്രീമതി വഹീദ നിര്‍വഹിക്കുന്നു.
പ്രവേശനോത്സവം പായസവിതരണത്തില്‍ നിന്നും



മധുരമീ പായസം

2 June 2018

ആരോഗ്യബോധവത്കരണ ക്ലാസ്


  പള്ളിക്കല്‍ പഞ്ചായത്ത്----- രക്ഷിതാക്കള്‍ക്കുള്ള ആരോഗ്യബോധവത്കരണ ക്ലാസ് സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നു.
ഹെ‍ഡ്മാസ്റ്റര്‍ ബാബുസര്‍ സംസാരിക്കുന്നു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബോധവത്കരണ ക്ലാസ് എടുക്കുന്നു.


30 May 2018

കളിപ്പെട്ടി - ഉബുണ്ടു- ചില കാര്യങ്ങള്‍

പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയന്‍ ആധാരമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് Ubuntu.ഉബുണ്ടുവിന്റെ പുതിയ പതിപ്പുകള്‍ എല്ലാ ആറുമാസവും പുറത്തിറങ്ങുന്നു. അതിനു ശേഷം 18 മാസം ആ പതിപ്പിന്‌ സഹായങ്ങളും ലഭ്യമാണ്‌.എൽ.ടി.എസ് (LTS - Long Term Support) എന്നറിയപ്പെടുന്ന പതിപ്പുകൾ രണ്ട് വർഷം കൂടുമ്പോൾ പുറത്തിറങ്ങുന്നു.ഇത്തരം പതിപ്പുകളുടെ ഡെസ്ക്‌ടോപ്പ് പതിപ്പുകൾക്ക് 3 വർഷവും, സെർവർ പതിപ്പുകൾക്ക് 5 വർഷവും ഔദ്യോഗിക സഹായം ലഭ്യമാണ് . ലളിതമായ ഇൻസ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടർച്ചയായി നവീകരിക്കുന്ന, സ്ഥിരതയുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു . ഇപ്പോള്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്ന കളിപ്പെട്ടി ഐടി@സ്കൂള്‍ കസ്റ്റമൈസ് ചെയ്തെടുത്ത ഉബുണ്ടുവാണ്. ഉബുണ്ടുവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഈപേജില്‍ പ്രതിപാദിക്കുന്നത്. നിങ്ങളുടെ അഭിപ്രാങ്ങളും നിര്‍ദ്ദേശങ്ങളും ഇതിലേക്കായി ക്ഷണിച്ചു കൊള്ളുന്നു.

കളിപ്പെട്ടിയെക്കുറിച്ച് കൂടുതലായറിയാനും ഹെല്‍പ്പ് ഫയലിനും  ഇവിടെ ക്ലിക്ക് ചെയ്യുക