school quiz

school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .

30 May 2018

കളിപ്പെട്ടി - ഉബുണ്ടു- ചില കാര്യങ്ങള്‍

പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയന്‍ ആധാരമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് Ubuntu.ഉബുണ്ടുവിന്റെ പുതിയ പതിപ്പുകള്‍ എല്ലാ ആറുമാസവും പുറത്തിറങ്ങുന്നു. അതിനു ശേഷം 18 മാസം ആ പതിപ്പിന്‌ സഹായങ്ങളും ലഭ്യമാണ്‌.എൽ.ടി.എസ് (LTS - Long Term Support) എന്നറിയപ്പെടുന്ന പതിപ്പുകൾ രണ്ട് വർഷം കൂടുമ്പോൾ പുറത്തിറങ്ങുന്നു.ഇത്തരം പതിപ്പുകളുടെ ഡെസ്ക്‌ടോപ്പ് പതിപ്പുകൾക്ക് 3 വർഷവും, സെർവർ പതിപ്പുകൾക്ക് 5 വർഷവും ഔദ്യോഗിക സഹായം ലഭ്യമാണ് . ലളിതമായ ഇൻസ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടർച്ചയായി നവീകരിക്കുന്ന, സ്ഥിരതയുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു . ഇപ്പോള്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്ന കളിപ്പെട്ടി ഐടി@സ്കൂള്‍ കസ്റ്റമൈസ് ചെയ്തെടുത്ത ഉബുണ്ടുവാണ്. ഉബുണ്ടുവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഈപേജില്‍ പ്രതിപാദിക്കുന്നത്. നിങ്ങളുടെ അഭിപ്രാങ്ങളും നിര്‍ദ്ദേശങ്ങളും ഇതിലേക്കായി ക്ഷണിച്ചു കൊള്ളുന്നു.

കളിപ്പെട്ടിയെക്കുറിച്ച് കൂടുതലായറിയാനും ഹെല്‍പ്പ് ഫയലിനും  ഇവിടെ ക്ലിക്ക് ചെയ്യുക


24 May 2018

പത്രക്വിസ് പഞ്ചായത്ത് തലം 2017-18

              ഈ സന്തോഷത്തിന് ഇരട്ടി മധുരം

     പഞ്ചായത്ത്തല പത്ര ക്വിസ് UP വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് 

           മുഹമ്മദ് ബബീൽ കാരക്കാട്ട് പറമ്പിന്റെ അഭിമാനതാരമായിരിക്കുന്നു.

സമ്മാനം ഏറ്റ് വാങ്ങുന്നു.





















...............................................................................................................................


                          പത്രവായന വിജയികളെ ആദരിക്കല്‍
                        ഇത്തവണത്തെ വിജയികൾക്ക് ഞങ്ങളുടെ സ്നേഹോപഹാരം

സ്കുള്‍തല വിജയികള്‍

13 May 2018


 ക്ലാസില്‍ വന്ന അതിഥി കുട്ടികള്‍ക്ക് കൗതുകമായപ്പോള്‍
 മീന്‍കുട്ടയില്‍ നിന്ന് കിട്ടിയ സമ്മാനം

കടലിൽ കാണപ്പെടുന്ന ഒരു ജീവിയാണ് നീരാളി .നീരാളികളുടെ ശരീരത്തിൽ എല്ലുകളില്ല. ഇതാണു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇതിനു ശരീരം ചെറുതാക്കി വളരെ ചെറിയ സ്ഥലത്തു കൂടി ഞെരുങ്ങിക്കയറാൻ കഴിയും. നീരാളിക്ക് രണ്ടു വലിയ കണ്ണുകളുണ്ടാകും. ഇതിനു പ്രധാനമായും എട്ടു കൈകളുണ്ട്, ഒരു കൈ നഷ്ട്പ്പെട്ടാൽ ആ സ്ഥാനത്ത് പുതിയ ഒന്ന് വളർന്നുവരും. കൈകൾ ഉപയോഗിച്ചാണ് നീരാളികൾ സഞ്ചരിക്കുന്നതും ഇരപിടിക്കുന്നതും .ഇവയുടെ പ്രധാന ഇരകൾ ഞണ്ടുകളും നത്തക്കാ കക്കകളുമാണ്. ഏറ്റവും വലിയ നീരാളിക്ക് 20 അടിയിലേറെ വലിപ്പമുണ്ട്. ഏറ്റവും ചെറിയ നീരാളിക്ക് ഒരിഞ്ചിൽ താഴെ വലിപ്പമേയുള്ളൂ. ഒരു പെൺനീരാളി ഒറ്റ തവണ ഒരു ലക്ഷത്തിലേറെ മുട്ടകളിടുന്നു. ഈ മുട്ടകളുടെ സംരക്ഷണ ചുമതലയും പെൺനീരാളിക്കാണ്. നീരാളിക്ക് മൂന്ന് ഹൃദയങ്ങളുണ്ട്.

12 May 2018

കുരുന്നാരവം


നവീകരിച്ച കളിയൂഞ്ഞാൽ ബ്ലോക്ക് മെമ്പർ സുലൈഖ അമ്പലഞ്ചീരിയും വാർഡ് മെമ്പർ വഹീദ പാതിപറമ്പനും ചേർന്ന് സമർപ്പിക്കുന്നു

5 May 2018

                           Election ദൃശ്യങ്ങള്‍ : നാലാം ക്ലാസ്
തെര‍ഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

കുട്ടിപ്പോലീസ്

കുട്ടിപ്പോലീസ്
വോട്ട് ചെയ്ത മഷി കാണിക്കുന്നു.

‍ഞങ്ങളും സമ്മദിദായകര്‍


      വായനയെ പോഷിപ്പിക്കാന്‍ ലൈബ്രറി ശാക്തീകരണം

കുട്ടികളും രക്ഷിതാക്കളും കൂടി ശേഖരിച്ച പുസ്തകങ്ങള്‍ സ്കൂള്‍ അസംബ്ലിയില്‍ എത്തിച്ച സന്തോഷനിമിഷം ഹെഡ്മാസ്റ്റര്‍ ബാബുസര്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍

                         പ്രവേശനോത്സവം 2017-18
നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് ഹെഡ്മാസ്റ്റര്‍ ബാബുസര്‍ സംസാരിക്കുന്നു.

അദ്ധ്യക്ഷം വഹിച്ചുകൊണ്ട് പി.ടി.എ പ്രസിഡന്റ് സി.കെ അഹമ്മദ് സംസാരിക്കുന്നു.

കൊണ്ടോട്ടി ബ്ലോക്ക് മെമ്പര്‍ ശ്രീമതി സുലൈഖ സംസാരിക്കുന്നു.

പള്ളിക്കല്‍ പ‍ഞ്ചായത്ത് വാര്‍‍‍‍ഡ് മെമ്പര്‍ ശ്രീമതി വഹീദ സംസാരിക്കുന്നു.

നവാഗതരില്‍ വിരിയുന്ന കൗതുകം

നവാഗതര്‍ക്ക് സമ്മാനവുമായി റോയല്‍ ചലഞ്ചേഴ്സ് കാരക്കാട്ടുപറമ്പ്


റോയല്‍ ചലഞ്ചേഴ്സ് കാരക്കാട്ടുപറമ്പിന്റെ കിറ്റ് വിതരണം വാര്‍‍‍‍ഡ് മെമ്പര്‍ ശ്രീമതി വഹീദ നിര്‍വഹിക്കുന്നു.

പാഠപുസ്തകവിതരണം ബ്ലോക്ക് മെമ്പര്‍ ശ്രീമതി സുലൈഖ നിര്‍വഹിക്കുന്നു.
സ്റ്റാഫ് സെക്രട്ടറി ടി.പി. അസൈന്‍മാസ്റ്റര്‍ നന്ദി പറഞ്ഞു.






2 May 2018

RESULT

  SSLC RESULT 2018 3/5/2018 10.30 AM ന് പ്രഖ്യാപിച്ചു.
 (താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്.)
എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു.