school quiz

school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .

24 May 2019

ഹയർ സെക്കൻഡറി പ്ലസ് വൺ ഒന്നാം അലോട്ട്മെന്റ് ഫലം മെയ് 24 ന് പ്രസിദ്ധീകരിക്കും



                         



ഹയർ സെക്കൻഡറി പ്ലസ് വൺ ഒന്നാം അലോട്ട്മെന്റ് ഫലം മെയ് 24 ന്  പ്രസിദ്ധീകരിക്കും

  ആദ്യ അലോട്ട്മെന്റ് ലഭിച്ചവർക്ക് മേയ് 24 മുതൽ മെയ്  27 വൈകിട്ട് 4 വരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം നേടാം.

ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ സ്ഥിരപ്രവേശനം നേടണം. ഒന്നാം ഓപ്ഷൻ തന്നെ ലഭിക്കാത്തവർക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസ് അടയ്‌ക്കേണ്ടതില്ല. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം.  അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല

അഡ്മിഷൻ പോർട്ടലിൽ നിന്നും ലഭിക്കുന്ന 2 പേജുള്ള അലോട്ട്മെന്റ് സ്ലിപ്, അപേക്ഷയിൽ അവകാശപ്പെട്ട രേഖകളുടെയെല്ലാം അസൽ, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് കിട്ടാത്തവർ ഓൺലൈനിൽ നിന്ന് ലഭിക്ക അസൽ ന മാർക്ക് ലിസ്റ്റ് നൽകിയാൽ മതിയാകും),ടി.സി, കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ബോണസ് പോയിന്റ് ലഭിക്കാനായി നൽകിയ രേഖകൾ എന്നിവയുടെയെല്ലാം അസൽ പ്രവേശന സമയത്ത് ഹാജരാക്കണം.

5 May 2019

എസ്.എസ്.എല്‍.സി ഫലം 2019


SSLC RESULT 2019

എസ്.എസ്.എല്‍.സി ഫലം നാളെ
തിങ്കളാഴ്ച രണ്ടുമണി മുതല്‍ www.results.kite.kerala.gov.in വെബ്സൈറ്റിലൂടെ എസ്എസ്എല്‍സി ഫലമറിയാം. 
ഇതിനുള്ള സംവിധാനങ്ങൾ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്)ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ 'സഫലം 2019' എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും  ഫലം ലഭ്യമാകും.  ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും പി.ആര്‍.ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

*SSLC  റിസള്‍ട്ട് 6/5/2019  ഉച്ചയ്ക്ക് രണ്ട് മണിമുതല്‍  താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്.*

 1.www.keralaresults.nic.in 

2.www.results.kerala.nic.in 

3.www.keralapareekshabhavan.in 

4.www.education.kerala.gov.in

5.www.bpekerala.in

6.www.result.prd.kerala.gov.in

7. www.results.itschool.gov.in.